---
title: "കോവിഡ് വ്യാപന പശ്ചാതലത്തില്‍ മാഹിയുള്‍പ്പടെ പുതുച്ചേരി സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടച്ചു"
english_title: "Mahi education institution closed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19986/Mahi schools closed"
published_at: "2022-01-09T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dadc8aa42c6_images - 2022-01-09T183050.216.jpeg"
keywords: []
---

# കോവിഡ് വ്യാപന പശ്ചാതലത്തില്‍ മാഹിയുള്‍പ്പടെ പുതുച്ചേരി സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടച്ചു

> **Lead Summary:** കോവിഡ് വ്യാപന പശ്ചാതലത്തില്‍ മാഹിയുള്‍പ്പടെ പുതുച്ചേരി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചതായി വിദ്യാഭ്യാസ മന്ത്രി എ നമശിവായം അറിയിച്ചു.

## Article Content

കോവിഡ് വ്യാപന പശ്ചാതലത്തില്‍ മാഹിയുള്‍പ്പടെ പുതുച്ചേരി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചതായി വിദ്യാഭ്യാസ മന്ത്രി എ നമശിവായം അറിയിച്ചു.

പുതുച്ചേരി, കാരക്കല്‍, മാഹി, യാനം മേഖലകളില്‍ തിങ്കള്‍ മുതല്‍ സ്‌കൂളുകള്‍ അടച്ചിടാനാണ് തീരുമാനം. വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

അതേസമയം, കേരളത്തില്‍ നിലവില്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒമിക്രോണ്‍ സാഹചര്യങ്ങള്‍ വിലയിരുത്തി വിദഗ്ധസമിതി ശുപാര്‍ശ ചെയ്താല്‍ സര്‍ക്കാര്‍ അക്കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19986/Mahi schools closed)